പട്ടിക്കാട്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോട്ടയം സ്വദേശിയായ ജോസ് (56) നെ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ജോസ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയും സമീപത്തെ റബർ തോട്ടത്തിൽ ഒളിച്ചിരുന്ന ഇയാളെ പോലീസ് പിടികൂടുകയുമായിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ. ജയേഷ്, സിപിഒ മാരായ മഹേഷ് ചാക്കോ, കിരൺ വി.കെ, സൗമ്യ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.


0 Comments