പട്ടിക്കാട്. ആൽപ്പാറ തോട്ടുമാലിൽ എബി ജോണിന്റെ മൂന്ന് ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു. നായ്ക്കളുടെ കടിയേറ്റ് ഇതിൽ രണ്ട് ആടുകൾ ചത്തു. ഒന്നിന്റെ നില അതീവഗുരുതരമായി തുടരുന്നു. കോഴികൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയാണ് തെരുവുനായ്ക്കൾ കൂട്ടമായി ആടുകളെ ആക്രമിച്ചത്. പൈപ്പ്‌ലൈൻ റോഡിനോട് ചേർന്നുള്ള ഫാമിൽ എത്തിയ നാലോളം നായ്ക്കൾ കൂട്ടംചേർന്ന് ആടുകളെ ആക്രമിക്കുകയായിരുന്നു. മലബാറി ഇനത്തിൽപ്പെട്ട ആടുകളാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ നാലുവർഷമായി പ്രദേശത്ത് ഫാം നടത്തുന്നുണ്ടെങ്കിലും ആടുകൾക്ക് നേരെയുള്ള തെരുവുനായ്ക്കളുടെ ആക്രമണം ഇതാദ്യാമായാണെന്ന് എബി പറഞ്ഞു.
പട്ടിക്കാട് ഭാഗത്ത് കഴിഞ്ഞ ദിവസം മലയണ്ണാനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു. തെരുവുനായ് ആക്രമണം പഞ്ചായത്തിൽ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇവയ്‌ക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല.


0 Comments