തെക്കുംപാടം. കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവ ത്തിന് തുടക്കമായി. ജൂൺ 23 മുതൽ 26 വരെയാണ് പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുക. പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവസവും വിശേഷാൽ പൂജകളും മറ്റു കർമ്മങ്ങളും നടക്കും. പ്രതിഷ്ഠാദിനമായ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഭക്തിഗാനസുധയും വൈകിട്ട് 6.30 മുതൽ കിഴക്കൂട്ട് അഭിനന്ദ് മാരാർ നയിക്കുന്ന തായമ്പകയും ഉണ്ടാകും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദ ഊട്ടും നടക്കും.

0 Comments