കോൺഗ്രസ് പീച്ചി പാണഞ്ചേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളത്തി ജാഥ നടത്തി


പട്ടിക്കാട്. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കിയാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് പീച്ചീ പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പന്തംകൊളത്തി ജാഥയും ധർണ്ണയും നടത്തി. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. 

മിൽമ ബോർഡ് മെമ്പർ ഭാസ്‌കരൻ ആദംകാവിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നാടകം സംസ്ഥാന സർക്കാർ നടത്തിയതെന്ന് ഭാസ്‌കരൻ ആദംകാവിൽ പറഞ്ഞു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസ്സ് ശക്തമായി ചെറുക്കുമെന്നും, കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു. 

കെപിസിസി അംഗം ലീലാമ്മ തോമസ്, പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, ഷിബു പോൾ, സി.വി. ജോസ്, പ്രവീൺ രാജു, ബ്ലസ്സൻ വർഗീസ്, ജോൺ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments