മികച്ച വിജയം നേടിയ വിദ്യാർഥികളെ എഐവൈഎഫ് അനുമോദിച്ചു


പട്ടിക്കാട്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജനം നേടിയ വിദ്യാർഥികളെ മികവ് 2023 എന്ന പേരിൽ നടത്തിയ ചടങ്ങിൽ എഐവൈഎഫ് അനുമോദിച്ചു. വാണിയംപാറ പാൽ സൊസൈറ്റി ഹാളിൽ നടന്ന പരിപാടി  സംസ്ഥാന കമ്മിറ്റി അംഗം കനിഷ്‌ക്കൻ വല്ലൂർ ഉദ്ഘാടനം ചെയ്തു. നാടിന്റെ നാളെകളിലെ പ്രതിഭകളാണ് ഓരോ വിദ്യാർഥികളെന്നും, മുന്നോട്ടുള്ള യാത്രയിൽ നല്ല കണ്ണികൾ ചേർത്തുള്ള വലിയ ചങ്ങലകളായി ഓരോരുത്തരും മാറണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ വിജയം കൈവരിച്ച് മുന്നോട്ട് നീങ്ങുമ്പോൾ മനുഷ്യസ്‌നേഹം കൈവിടാതെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ സുബൈദ അബൂബക്കർ, കെ.എ. അബൂബക്കർ, ജിനേഷ് പീച്ചി, രമ്യ രാജേഷ്, കെ.കെ. രാമചന്ദ്രൻ, പി.ആർ. കൃഷ്ണൻ, നിജു, മുസ്തഫ, തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments