പട്ടിക്കാട്. നിരവധി കേസുകളിൽ പ്രതിയായ പൂവൻചിറ ചളിയിൽ വീട്ടിൽ മാർക്കോസ് മകൻ റോയിച്ചൻ (47)നെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പീച്ചി പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പാല, കോട്ടയം, രാമപുരം, അങ്കമാലി, ആലത്തൂർ, നെന്മാറ, ഒല്ലൂർ, ഗുരുവായൂർ എന്നീ സ്റ്റേഷനുകളിലായി 11 കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. കൂടുതലും മോഷണ കേസുകളാണ്. ബാങ്കിൽ നിന്നും പണമെടുത്തു വരുന്ന വയോജനങ്ങളിൽ നിന്നും പണം തട്ടിയെടുക്കുകയാണ് ഇയാളുടെ രീതി. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷിന്റെ നേതൃത്വത്തിൽ എസ് സിപിഒ സിന്ധു, സിപിഒ മാരായ മിനേഷ്, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് റോയിച്ചനെ അറസ്റ്റ് ചെയ്തത്.


0 Comments