മുക്കാട്ടുകര: ഡൽഹിയിൽ നടന്ന ദേശീയ വെയിറ്റ് ലിഫ്റ്റിങ്ങിൽ +87 കിലോ വിഭാഗത്തിൽ റണ്ണർ അപ്പ് ആയ പി ദിവ്യയെ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. ഒല്ലൂക്കര ഡിവിഷൻ കൗൺസിലർ ശ്യാമള മുരളീധരൻ ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് അന്നം ജെയ്ക്കബ്, വിൽബിൻ വിൽസൻ, കെ.കെ.ആന്റോ, ഷാജു ചിറയത്ത്, നിധിൻ ജോസ്, ഇ.എസ്.മാധവൻ, കെ.ജെ.ജോബി, സി.ഡി.സെബീഷ്, മെൽവിൻ ജോയ്, ഡിസൺ ഡേവിസ്, ജോൺസൻ പാലക്കൻ എന്നിവർ പ്രസംഗിച്ചു.
മുക്കാട്ടുകര സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ, ജയശ്രീ ദമ്പതികളുടെ ഇളയമകളാണ് ദിവ്യ. തൃശൂർ വിവേകോന്ദയം സ്‌കൂൾ വിദ്യാർഥിനിയാണ്. കെ രഞ്ജിത്താണ് കോച്ച്.


0 Comments