താളിക്കോട്. കുട്ടികളിൽ ജനാധിപത്യത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുമുള്ള അറിവുകൾ പകരാനായി പ്രാതിനിധ്യ ജനാധിപത്യ രീതിയിൽ സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. താളിക്കോട് ജീവൻ ജ്യോതി സ്‌കൂളിലാണ് സ്‌കൂൾ ഹെഡ്‌ബോയ് അലൻ മാർട്ടിൻ, ഹെഡ്‌ഗേൾ അഞ്ജന കൃഷ്ണ എന്നിവരെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തത്. ക്ലാസുകളെ നിയോജക മണ്ഡലങ്ങൾ എന്ന മട്ടിൽ വിഭജിച്ച് പ്രതിനിധികളെ തിര ഞ്ഞെടുത്താണ് വോട്ടെടുപ്പ് നടത്തിയത്. നാമനിർദ്ദേശ പത്രികയുടെ സമർപ്പണം, പത്രിക പരി ശോധന, പ്രചാരണം എന്നിവയും ഉണ്ടായിരുന്നു. കുട്ടികൾ തന്നെ നിർമ്മിച്ച ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീനിന്റെ മാതൃക പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ഹരീഷ് പരിചയപ്പെടുത്തി. അധ്യാപകരായ ദീപ, വിബിത, വത്സ, ആൻസി എന്നിവർ പോളിങ്ങ് ഓഫീസർമാരായി. പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജെ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത ജോൺ, സ്റ്റാഫ് സെക്രട്ടറി ഷീബ ജോസഫ് എന്നിവർ നേതൃത്വം നൽകി.


0 Comments