പീച്ചി. എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ മയിലാട്ടുംപാറ വാർഡിലെ എല്ലാ വിദ്യാർഥികളെയും അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ 25 കുട്ടികളെയും പ്ലസ്ടുവിന് ഉന്നത വിജയം നേടിയ 15 കുട്ടികളെയുമാണ് അനുമോദിച്ചത്. വാർഡ് വികസന കമ്മിറ്റി കൺവീനർ എം.പി. സാബു സ്വാഗതം പറഞ്ഞു. അംഗങ്ങളായ ജിനേഷ് പീച്ചി, ഒ.കെ. ഭാസ്‌ക്കരൻ, രാജൻ കോഴിപ്പാടൻ, ഗംഗാധരൻ മാസ്റ്റർ, നിധിൻ ഇടയത്ത് വളപ്പിൽ, ബേബി മടത്തുംപാറ, സജി കട്ടച്ചിറ തുടങ്ങിയവർ പങ്കെടുത്തു.


0 Comments