തെക്കുംപാടം. യുവസമിതി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബും തൃശൂർ അശ്വിനി ട്രിനിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി തെക്കുംപാടത്ത് സൗജന്യ തിമിര നിർണ്ണയ, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 11 ഞായറാഴ്ച രാവിലെ പീച്ചി പോലീസ് സ്‌റ്റേഷൻ പിആർഒ ജയേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് മെമ്പർ പി.വി സുദേവൻ അധ്യക്ഷത വഹിച്ചു. വർഷങ്ങളായി തെക്കുംപാടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവസമിതി ക്ലബ്ബ് ഒട്ടേറെ സാമൂഹിക, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നതായി സുദേവൻ പറഞ്ഞു. വാർഡ് മെമ്പർ എം.ജെ അനീഷ്, വഴുക്കുംപാറ വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ, നവജ്യോതി ഗ്രാമീണ വായനശാല പ്രസിഡന്റ് മനോജ് താക്കോൽക്കാരൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത നൂറോളം പേരുടെ തുടർ ചികിത്സയ്ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ആശുപത്രി അധികൃതർ വിശദീകരിച്ചു. ക്ലബ്ബ് ഭാരവാഹികളായ പി.വി സനോജ്, പി.എസ് രതീഷ് , ഇ.എച്ച് ഹേമന്ത് എന്നിവർ നേതൃത്വം നൽകി.


0 Comments