പീച്ചി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു


പീച്ചി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഔഷധസസ്യ ബോർഡ് റിട്ട. ഡിഎഫ്ഒ എ.ഒ. സണ്ണി ഉദ്ഘാടനം ചെയ്തു. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന പരിസ്ഥിതി ദിന മുദ്രാവാക്യം അന്വർത്ഥമാക്കുന്ന വിധത്തിൽ വിദ്യാർത്ഥികൾ എല്ലാവരും പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് മുബീന നസീർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എം. ഡെയ്‌സി, എംപിടിഎ പ്രസിഡന്റ് വിൻസി ജിമ്മി, സീനിയർ അസിസ്റ്റൻറ് ഷർമ്മിള, അധ്യാപകരായ സജിത, അനീഷ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വൃക്ഷ തൈ വിതരണം, പോസ്റ്റർ മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.




Post a Comment

0 Comments