വിന്നേഴ്‌സ് ക്ലബ് വൃക്ഷതൈകൾ നട്ടു


പൂവൻചിറ. പരിസ്ഥിതിദിനത്തിൽ വിന്നേഴ്‌സ് ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. ക്ലബ്ബിന്റെ ഭരണസമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ക്ലബ് സഹഭാരവാഹിയുമായ ടി.ജി സായൂജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൽദോസ് ജോസ് അധ്യക്ഷത വഹിച്ചു. മുൻ വർഷങ്ങളിൽ നട്ട തൈകൾ പരിപാലിച്ചു വരുന്നതിൽ ക്ലബ് അംഗങ്ങൾ സൃഷ്ടിക്കുന്ന മാതൃക വരുംതലമുറകൾക്ക് പ്രചോദനമാകുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.



Post a Comment

0 Comments