പട്ടിക്കാട്. വടക്കുംപാടം ദേശത്തെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള റോയ് തോമസ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണ കിറ്റും വിതരണം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് മിനി ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഓരോ വർഷവും കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാര്യങ്ങളിൽ അന്തരിച്ച കോൺഗ്രസ് നേതാവ് റോയ് തോമസ് എന്നും മുൻപന്തിയിൽ നിന്നിരുന്ന വ്യക്തിയായിരുന്നു എന്ന് കെ.സി.അഭിലാഷ് അനുസ്മരിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.വി ജോസ്, എ.സി മത്തായി, റീന മേരി ജോൺ, റെജി പാണംകുടി, കെ.എം പൗലോസ്, രാജേഷ് കുളങ്ങര, ബ്ലെസ്സൺ വര്ഗീസ്, വി.ബി ചന്ദ്രൻ, തിമോത്തി സി. പാർലിക്കാടൻ, ബാബു പി.പി തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments