പട്ടിക്കാട്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ ലൈസൻസ് ഇല്ലാതെ അടച്ചിട്ടിരിക്കുന്ന മുറികൾ ലേലം ചെയ്യണമെന്ന് പഞ്ചായത്തംഗം എം.ജെ. അനീഷ് പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. പട്ടിക്കാട് സെന്ററിൽ 3/972 നമ്പർ കെട്ടിടം പൂട്ടികിടക്കുകയാണെന്നും ടി കെട്ടിടത്തിന് ലൈസൻസ് ഇല്ലെന്ന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയതായും ഭരണസമിതി യോഗത്തിൽ പഞ്ചായത്തംഗം ചൂണ്ടി കാട്ടി. ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും മെമ്പർ അറിയിച്ചു.


0 Comments