വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പ്യൂട്ടർ ട്രെയിനിങ് പ്രോഗ്രാം നടത്തി


പട്ടിക്കാട്. തൃശ്ശൂർ ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഒല്ലൂർ നിയോജക മണ്ഡലതല കമ്പ്യൂട്ടർ ട്രെയിനിങ് പ്രോഗ്രാം പട്ടിക്കാട് യൂണിറ്റിൽ വെച്ച് നടത്തി. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വ്യാപാര മേഖലയിൽ ആദ്യമായി കമ്പ്യൂട്ടർവൽക്കരണം പൂർത്തീകരിച്ച ഏക ജില്ല തൃശ്ശൂർ ജില്ലയാണെന്നും തികച്ചും വേഗതയാർന്ന പ്രവർത്തനങ്ങൾക്കും സുതാര്യമായ പ്രവർത്തനങ്ങൾക്കും വേണ്ടി സംഘടനയെ ഡിജിറ്റൽ യുഗത്തിലേക്ക് മാറ്റിയെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം എന്നും ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുൽ ഹമീദ് പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ ബിജു എടക്കളത്തൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ 230 യൂണിറ്റുകൾക്കും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി കമ്പ്യൂട്ടറുകൾ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, സെക്രട്ടറിയേറ്റ് മെമ്പർ പ്രഹ്ലാദൻ, യൂത്ത് വിങ് ജില്ല പ്രസിഡൻറ് എം.കെ. അഭി, നിയോജകമണ്ഡലം ട്രഷറർ ബാബു, കൺവീനർ ശേഖരൻ, പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, പീച്ചി യൂണിറ്റ് സെക്രട്ടറി സജി താന്നിക്കൽ, പട്ടിക്കാട് യൂണിറ്റ് സെക്രട്ടറി തിമത്തി പറപ്പുള്ളി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.





Post a Comment

0 Comments