പീച്ചി വാർഡിൽ വാർഡ് മെമ്പറുടെ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു


പീച്ചി. പതിമൂന്നാം വാർഡിൽ വാർഡ് മെമ്പറുടെ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് വിതരണവും ആദരണീയം സദസ്സും പീച്ചി ഗവ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രധാന അധ്യാപകനും തൃശ്ശൂർ വെസ്റ്റ് എ.ഇ.ഒയുമായ പി.ജെ. ബിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുരസ്‌കാര സമർപ്പണവും മുഖ്യപ്രഭാഷണവും പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി. നായർ നിർവഹിച്ചു. ഓരോ വിജയവും കൂടുതൽ ഉത്തരവാദിത്വം നിർവഹിക്കുവാനുള്ള ഓർമ്മപ്പെടുത്തൽ ആണെന്ന് ബിപിൻ ബി. നായർ പറഞ്ഞു. പഞ്ചായത്ത് മെമ്പർ ബാബു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 100% വിജയം നേടിയ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെയും ബിആർസി തലത്തിൽ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട പീച്ചി ഗവൺമെൻറ് എൽപി സ്‌കൂൾ അധികൃതരെയും ചടങ്ങിൽ ആദരിച്ചു. 100 തൊഴിലും പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ആദരം റിട്ട. അധ്യാപകൻ വി. സുകുമാരൻ മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ഷൈജു കുര്യൻ, ഗവ .എൽപി സ്‌കൂൾ എച്ച് എം ടെസി ബാബു, വാർഡ് വികസന സമിതി ചെയർമാൻ സി.ഡി ആന്റണി, അംഗങ്ങളായ തങ്കായി കുര്യൻ, ഐപി ആന്റണി, ജോസുകുട്ടി, ടി.ടി. ജോയ്, സ്‌കൂൾ ഭാരവാഹികളായ ഷിബു പോൾ, സജി താണിക്കൽ, ലിമിഷ് മാത്യു, മുബീന നാസർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments