തെരുവുനായ്ക്കളിൽ നിന്ന് സംരക്ഷണം വേണം: ഇടവക ഭരണസമിതി പരാതി നൽകി


പട്ടിക്കാട്. പള്ളിയിൽ എത്തുന്നവർക്ക് ഭീഷണിയായി മാറിയിരിക്കുന്ന തെരുവുനായ് ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കണ്ണാറ സെന്റ് ജോസഫ് ഇടവക ഭരണസമിതി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. പള്ളി കോമ്പൗണ്ടിലും പരിസരത്തുമായി അലഞ്ഞു തിരിയുന്ന ആറോളം തെരുവ് നായ്ക്കളാണ് ഇടവക ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞദിവസം ഈ തെരുവ് നായ്ക്കൾ പള്ളിയിൽ എത്തിയ കുട്ടികളെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വികാരി ഫാ. വർഗീസ് കരിപ്പേരി, ഇടവക ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് പരാതി നൽകിയിട്ടുള്ളത്.




Post a Comment

0 Comments