തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പഞ്ചായത്തുതല സമ്മേളനം നടത്തി


പട്ടിക്കാട്. തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ പാണഞ്ചേരി പഞ്ചായത്തുതല സമ്മേളനം പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്നു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കൂലി 600 രൂപയാക്കി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ ആക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കി വർദ്ധിപ്പിക്കുക, ആയുധങ്ങളുടെ വാടക അനുവദിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു. യൂണിയനിലെ ഏറ്റവും പ്രായം ചെന്ന തൊഴിലാളിയായ 86 വയസ്സുള്ള ഭാസ്‌കരൻ പതാക ഉയർത്തി. പഞ്ചായത്തംഗം സ്വപ്ന രാധാകൃഷ്ണൻ അധ്യക്ഷയായി. ഇ.ടി ജലജൻ, മാത്യുനൈനാൻ, എം.ബാലകൃഷ്ണൻ, ഷീല അലക്‌സ്, ആനി ജോയ്, റെജീന ബാബു, ബീന പൗലോസ്, ദീപു, ഷൈലജ വിജയകുമാർ, രേഷ്മ സജീഷ്, സോഫിയ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറിയായി ഇ.ടി. ജലജൻ, പ്രസിഡന്റായി സ്വപ്ന രാധാകൃഷ്ണൻ, ട്രഷററായി രേഷ്മ സജീഷ് എന്നിവരെ തിരഞ്ഞെടുത്തു.



Post a Comment

0 Comments