പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്


തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകളിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങൾ ഫീൽഡ് പരിശോധന നടത്തി വിവരശേഖരണവും ഡാറ്റാ എൻട്രിയും നടത്തുന്നതിനായി താൽക്കാലികമായി ഉദ്യോർത്ഥികളെ നിയമിക്കുന്നു. 2023 ജൂൺ 22 വൈകീട്ട് 3 മണി വരെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.  ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ്)/ ഐടിഐ ഡ്രാഫ്റ്റ്മാൻ സിവിൽ/ ഐടിഐ സർവ്വെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സമർപ്പിക്കേണ്ടതാണ്.




Post a Comment

0 Comments