പീച്ചി ഗവൺമെന്റ് എൽപി സ്‌കൂളിൽ വായനദിനം ആചരിച്ചു


പീച്ചി. ഗവൺമെന്റ് എൽപി സ്‌കൂളിൽ വായനദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് ലിമീഷിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ഷീജ ടീച്ചർ വായനദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. അമ്മമാർക്കും കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ നൽകി അമ്മ വായന, കുഞ്ഞു വായന എന്നിവയുടെ പദ്ധതിയുടെ ഉദ്ഘാടനവും വാർഡ് മെമ്പർ ബാബു തോമസ് നിർവഹിച്ചു. വായന ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. ഓണത്തിന് ഒരു കൂട പൂവ് എന്ന പദ്ധതിയുടെ ഭാഗമായി ചെന്നായപ്പാറ ദിവ്യ ഹൃദയാശ്രമത്തിൽ നിന്നും നൽകിയ ഇരുന്നൂറിലധികം പൂച്ചെടികൾ വാർഡ് മെമ്പർ അമ്മമാരുടെ കാർഷിക ക്ലബ്ബിലേക്ക് കൈമാറി സ്‌കൂൾ പൂന്തോട്ടം നിർമാണ പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ വായന ദിന പോസ്റ്ററുകളുടെ പ്രദർശനം നടത്തി. കുട്ടികളുടെ കവിത, കഥ, കുഞ്ഞുവായന, പ്രസംഗം എന്നിവ വായനദിനത്തിന്റെ മാറ്റു കൂട്ടി. ക്വിസ് മത്സരം സംഘടിപ്പിച്ച് വിജയികളായവരെ അനുമോദിച്ചു. സ്‌കൂൾ പ്രധാന അധ്യാപിക ടെസി ബാബു, സ്റ്റാഫ് സെക്രട്ടറി ജലജ ടീച്ചർ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments