ആൽപ്പാറ ഐപിസി ഹെബ്രോൺ ചർച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കണ്ണാറ. ആൽപ്പാറ ഐപിസി ഹെബ്രോൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചർച്ച് ഹാളിൽ വച്ച് നടന്ന ചടങ്ങ് ശുശ്രൂഷകൻ പാസ്റ്റർ ഷിജു സാമുവേൽ ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിക്കുന്നതോടൊപ്പം ജീവിതത്തിന്റെ സമസ്ത മേഖലകളിലും തങ്ങളുടെ സ്വപ്നങ്ങൾ കീഴടക്കാൻ ഓരോ വിദ്യാർത്ഥികൾക്കും ഇടയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

ചർച്ചിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന നിർധനരായ കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 ഓളം പേർക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. സെക്രട്ടറി എം.ജെ രാജു, ട്രഷറർ ഇ.എം ഡേവിസ്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഇ.യു. ജോർജ്, ഇ.യു ഐസക്ക്, കെ.എം ദാനിയേൽ, സി.വി ജോസ് തുടങ്ങിയവർ പങ്കെടുത്തു. 



Post a Comment

0 Comments