എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു


പട്ടിക്കാട്. മൂന്നാം വാർഡ് പട്ടിക്കാട് 36-ാം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എപ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. 5 വിദ്യാർത്ഥികളെയാണ് ആദരിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു.  കെപിസിസി മെമ്പർ ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ്പ്രസിഡന്റ് പി.ജി. ബേബി, ബൂത്ത് പ്രസിഡന്റ് വർഗീസ് വട്ടം കാട്ടിൽ, സിയുസി പ്രസിഡന്റ് മാത്യു ജോയി, ടി.വി ജോൺ, കെ സി ചെറിയാൻ, കെ സി അഭി, ശാന്ത എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments