താമരവെള്ളച്ചാൽ. മണ്ണുത്തി ഡോൺ ബോസ്‌കോ കോളേജിലെ എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്തിലുള്ള താമരവെള്ളച്ചാൽ കോളനിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഇലക്ട്രോണിക് മാലിന്യ ശേഖരണ യജ്ഞത്തിലൂടെയാണ് ഇതിന് ആവശ്യമായ പണം സമാഹരിച്ചത്. ഇതിനായി എൻഎസ്എസ് വളണ്ടിയർമാർ കോളേജ് കാമ്പസിലും പരിസരത്തും ഇലക്ട്രോണിക് സ്‌ക്രാപ്പ് സംഭരണ കേന്ദ്രങ്ങൾ തയ്യാറാക്കിയിരുന്നു. പുസ്തകങ്ങൾ, പേന തുടങ്ങിയ പഠനോപകരണങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വിതരണം ഡോൺ ബോസ്‌കോ കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോയ് ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജിത മോഹൻദാസ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജീഷ്, ഊരുമൂപ്പൻ വാസു എസ്.സി പ്രതിനിധി ഹരികുമാർ, എൻ.എസ്.എസ് പ്രതിനിധി ശിവദാസ്, വളണ്ടിയർമാരായ സുരാജ്, ദിയ എന്നിവർ പങ്കെടുത്തു.


0 Comments