ചിമ്മിനി. പീച്ചി വന്യജീവി ഡിവിഷന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നടത്തി. പുതുക്കാട് നിയോജക മണ്ഡലം എംഎൽഎ കെ.കെ രാമചന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ അധ്യക്ഷയായിരുന്നു. പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാരിയർ മുഖ്യാതിഥി ആയിരുന്നു.
ലോക പരിസ്ഥിതിദിനത്തിന്റെ ഈ വർഷത്തെ സന്ദേശം 'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്നതാണ്. ആഘോഷത്തിന്റെ ഭാഗമായി എച്ചിപ്പാറ ട്രൈബൽ സ്‌കൂളിന് കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി ഒരു പമ്പ്‌സെറ്റും കുട്ടികൾക്കായി പഠനോപകരണങ്ങളും വിതരണം ചെയ്തു. എച്ചിപ്പാറ പ്രീ പ്രൈമറി സ്‌കൂളിലെ കുട്ടികൾക്കായി കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. ചിമ്മിനി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ വിവിധ ഭാഗങ്ങളിൽ നക്ഷത്ര വൃക്ഷത്തെ നട്ടതിന് ശേഷം ചിമ്മിനി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ഗിരീഷ് രചിച്ച് ആലാപനം ചെയ്ത പരിസ്ഥിതി ഗാനത്തിന്റെ പ്രകാശനവും നടത്തി.
പീച്ചി വന്യജീവി ഡിവിഷൻ ഡിഎഫ്ഒ പി.എം. പ്രഭു, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുമു സ്‌കറിയ, ചിമ്മിനി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പരിസ്ഥിതി ദിന സന്ദേശ റാലി എംഎൽഎ കെ.കെ രാമചന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ചിമ്മിനി വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥർ പകർത്തിയ വന്യ ജീവി ഫോട്ടോഗ്രാഫി പ്രദർശനവും ബാനറിൽ ചിത്രരചനയും സംഘടിപ്പിച്ചു.


0 Comments