പീച്ചി. ഡിവൈഎഫ്‌ഐ മയിലാട്ടുംപാറ യൂണിറ്റ് സമ്മേളനം സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറായ സജി കട്ടച്ചിറയുടെ വസതിയിൽ വെച്ച് നടത്തി. മണ്ണുത്തി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീസ് അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലിൻസ് പി വർഗ്ഗീസ് അധ്യക്ഷനായിരുന്നു. പീച്ചി മേഖല സെക്രട്ടറി മോബി കുരിയാക്കോസ്, ട്രഷറർ പി.എ അഭിജിത്ത്, വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, രാഹുൽ അരമന തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി ക്ലിൻസ് പി വർഗീസ്, പ്രസിഡന്റ് ഗോപിക അനിൽകുമാർ, ജോ.സെക്രട്ടറി കെ.ആർ ദീപു, വൈസ് പ്രസിഡന്റ് നിക്‌സൺ കല്ലിങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.


0 Comments