താമരവെള്ളച്ചാലിലെ കാട്ടാനക്രമണം വനം വകുപ്പ് അധികൃതരുടെ അനാസ്ഥ: കോൺഗ്രസ്


പട്ടിക്കാട്. താമരവെള്ളച്ചാലിൽ ആദിവാസി ഊരുമൂപ്പൻ വാസുവിന്റെ കൃഷിസ്ഥലമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആനയിറങ്ങി നാശനഷ്ടം ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം വനം വകുപ്പിനാണെന്ന് സംഭവ സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ആനയുപ്പെടെയുള്ള വന്യ ജീവികളുടെ ആക്രമണം തടയാൻ വൈദ്യുതി വേലി സ്ഥാപിച്ചിട്ടും അതിൽ വൈദ്യുതി ഇല്ലാതെപോയതും കിടങ്ങ് നിർമ്മാണം പാതിവഴിയിൽ നിർത്തിയതും അധികൃതരുടെ അനാസ്ഥയാണ്. ഐചുവട്ടിൽ മാധവൻ, ഗോപാലൻ എന്നിവരുടെ വീടുൾക്ക് സമീപമുള്ള പ്ലാവുകളും, തെങ്ങും മറിച്ചിട്ടത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വീട് അക്രമിക്കാതെ പോയതിൽ ആശ്വാസം കൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി സംഘർഷം കുറക്കാൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജോസഫ് ടാജറ്റ്  നൽകിയ ഹർജിയിൽ 2022 സെപ്തംബർ 19ന് ഹൈക്കോടതി വിധിയുണ്ടായിട്ടും പിന്നീടും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് ഒരു തരത്തിലും ന്യായീകരിക്കാവുന്ന ഒന്നല്ല എന്നും അദ്ദേഹം പറഞ്ഞു. പീച്ചി റേഞ്ചിനു കീഴിൽ 4,74,638 രൂപ വാച്ചർമാർക്കായി ചിലവഴിച്ചുവെന്ന് തനിക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നെയുണ്ടെങ്കിലും അത് കാര്യക്ഷമമല്ല എന്നതിന്റെ തെളിവാണ് ഈ ആക്രമണമെന്നും, വന്യ മൃഗങ്ങളുടെ ആക്രമണം തടയാൻ കൊണ്ടുവന്ന ജില്ലാ പഞ്ചായത്തിന്റെ വന്യ മിത്ര പദ്ധതി ഇനിയും നടപ്പിലാക്കാത്തത് ശരിയല്ലെന്നും ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിൽ പറയുന്ന എലിഫന്റ് ട്രെഞ്ച് ഉൾപ്പെടെയുള്ള ശ്വാശത മാർഗങ്ങൾ ഇനിയും സ്വീകരിക്കണമെന്നും അഡ്വ ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് മെമ്പർ ബാബു തോമസ്, ഊരു മൂപ്പൻ ടി.സി. വാസു, ഐ ചുവട്ടിൽ ഗോപാലൻ, മാധവൻ, കൊച്ചു മാത്തു, രവി പുൽപ്പുറത്ത്, സജി താണിക്കൽ, ബിനു കെ.വി.  എന്നിവരും സംഭവസ്ഥലത്ത് എത്തിയിരുന്നു .



Post a Comment

0 Comments