പട്ടിക്കാട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന വിദ്യാർഥികൾക്ക് പാണഞ്ചേരി സഹകരണ ബാങ്ക് നൽകി വരാറുള്ള വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ജൂലൈ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പട്ടിക്കാട് ബാങ്ക് ഹാളിൽ നടന്ന അവാർഡ് ദാന സമ്മേളനം സംസ്ഥാന യുവജനക്ഷേമ ബോർഡ് തൃശൂർ ജില്ലാ കോഓർഡിനേറ്റർ വി.പി ശരത് പ്രസാദ് ഉദ്ഘടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.പി വില്യംസ് അധ്യക്ഷനായിരുന്നു. എസ്എസ്എൽസി വിദ്യാർഥികൾക്ക് നൽകുന്ന ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ വിതരണം ചെയ്തു. പ്ലസ് ടു വിദ്യാർഥികൾക്ക് മുൻ ബാങ്ക് പ്രസിഡന്റ് എം.ആർ. ചന്ദ്രശേഖരൻ മാസ്റ്റർ ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും സമ്മാനിച്ചു. മുൻ ബാങ്ക് പ്രസിഡന്റും സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ മാത്യു നൈനാൻ, മുൻ ബാങ്ക് പ്രസിഡന്റുമാരായ സി.എം ദാമോദരൻ, കെ.വി ചന്ദ്രൻ, ബാങ്കിന്റെ ട്രഷറർ എ.കെ സുരേന്ദ്രൻ, എ.ജി സുബിൻകുമാർ എന്നിവർ സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എസ് നാരായണൻ, സംഗീതൻ, ശിവപ്രശോഭ്, എം.എ ഷാജി, രതിമോൾ രാധാകൃഷ്ണൻ, അനുപമ അനിൽകുമാർ എന്നിവർ പങ്കെടുത്തു.


0 Comments