വഴുക്കുംപാറയിൽ പുതുക്കിയ ഗതാഗത നിയന്ത്രണം നാളെ മുതൽ


പട്ടിക്കാട്. വഴുക്കുംപാറയിൽ അപകടസാധ്യത മുന്നിൽ കണ്ട് പുതുക്കിയ ഗതാഗത നിയന്ത്രണം നാളെ മുതൽ നിലവിൽ വരുമെന്ന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ പറഞ്ഞു. സിറ്റി പോലിസ് കമ്മീഷണർ അങ്കിത് അശോകനൊപ്പം മേൽപ്പാലത്തിലെ നിലവിലെ സ്ഥതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. തൃശൂർ ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങൾ അതേ പാതയിലൂടെയും ചരക്ക് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെയുമാണ് കടത്തി വിടുക. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ അതേ പാതയിലൂടെ രണ്ട് വരിയായും കടത്തി വിടും. കൂടാതെ സുരക്ഷയ്ക്ക് ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും, സൂചനാ ബോർഡുകളും, ലൈറ്റുകളും പ്രദേശത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെയും ആംബുലൻസിന്റെയും സേവനം മേഖലയിൽ ലഭ്യമാക്കുമെന്ന് കമ്മീഷണർ അങ്കിത് അശോകൻ പറഞ്ഞു.



Post a Comment

0 Comments