ഗുണ്ടാ ആക്ട് പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു


കണ്ണാറ. വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ പീച്ചി പോലീസ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. മാരായ്ക്കൽ മാമത്ത് വീട്ടിൽ ഋത്വിക് (24) നെയാണ് അറസ്റ്റ് ചെയ്തത്. മണ്ണുത്തി, പീച്ചി, ചേർപ്പ് തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കൂട്ടാളികളുടെ ഫോണുകൾ പരിശോധിച്ചാണ് പോലീസ് ഇയാളെ കുടുക്കിയത്. പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണാറയിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിപിഒ മാരായ എൻ. രഞ്ജിത്, വി.കെ. കിരൺ, മഹേഷ് ചാക്കോ, റഷീദ്, മിനേഷ് ജി. നായർ, സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് സുനീത്, ഹോം ഗാർഡ് ഫിലിപ്പ് കുട്ടി മാത്യു എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.




Post a Comment

0 Comments