പയ്യനം റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

പയ്യനം. കണ്ണാറ പയ്യനം റോഡിൽ മലമുക്കിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലാണ് മരം ഒടിഞ്ഞുവീണത്. ഇതോടെ പയ്യനം ചേരുംകുഴി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വാഹനഗതാഗതവും തടസ്സപ്പെട്ടു. മരം മുറിച്ചു നീക്കാതെ ബസ് സർവീസ് പുനരാരംഭിക്കുവാൻ കഴിയില്ല.




Post a Comment

0 Comments