പട്ടിക്കാട്. സ്‌കൂൾ വിദ്യാർഥികൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഒല്ലൂർ മണ്ഡലതലോദ്ഘാടനം പട്ടിക്കാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനാണ് 'കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്' എന്ന ഈ പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് 5 കോഴിക്കുഞ്ഞുങ്ങളെയും ഒരു കിലോ തീറ്റയുമാണ് നൽകുക. കുട്ടികളിൽ സ്വാശ്രയത്വബോധവും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൗൾട്രി വികസന കോർപ്പറേഷൻ ചെയർമാൻ പി.കെ മൂർത്തി അധ്യക്ഷനായ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു , ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പൗൾട്രി വികസന കോർപ്പറേഷൻ എംഡി ഡോ. പി.കെ സെൽവകുമാർ, വാർഡ് മെമ്പർ ആനി ജോയ്, പ്രിൻസിപ്പൽ കെ.എം ഏലിയാസ്, ഹെഡ്മിസ്ട്രസ് വി.കെ ഷൈലജ, പിടിഎ പ്രസിഡന്റ് ജയ്‌സൻ സാമുവൽ , എസ്എസ്ജി കൺവീനർ പി.വി സുദേവൻ, എസ്എംസി ചെയർമാൻ സി.സി രാജു , മാതൃസമിതി പ്രസിഡന്റ് സുനിത എന്നിവരും സംസാരിച്ചു. വിദ്യാർഥികൾക്ക് കോഴിക്കുഞ്ഞുങ്ങൾ തീറ്റ, മരുന്ന് എന്നിവ വിതരണം ചെയ്തു.


0 Comments