കുമ്മനം രാജശേഖരൻ അതുൽ കൃഷ്ണയെ ആദരിച്ചു


പട്ടിക്കാട്. കേരള എലൈറ്റ് മെൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡലും, ബെസ്റ്റ് ബോക്‌സർ ഓഫ് ദി സ്‌റ്റേറ്റ് അവാർഡും നേടിയ തൃശ്ശൂർ എടപ്പലം സ്വദേശി അതുൽ കൃഷ്ണയെ ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പൊന്നാട അണിയിച്ച് ആദരിച്ചു. ബിജെപി പീച്ചി ഏരിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോച്ച് ദിനീപ് ദിവാകരനെ ചടങ്ങിൽ അനുമോദിച്ചു. 10 വർഷത്തിന് ശേഷം ആണ് തൃശൂരിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡന്റ് സുനിൽ അധ്യക്ഷത വഹിച്ചു. ബിജെപി പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ നേതൃത്വം നൽകി.




Post a Comment

0 Comments