അമ്പാടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രകടനം നടത്തി


കണ്ണാറ. ആലപ്പുഴ കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയെ വധിച്ചത് ആർഎസ്എസ് മയക്കുമരുന്ന് ക്വട്ടേഷൻ സംഘമാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പീച്ചി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാറയിൽ നടത്തിയ പ്രതിഷേധ പരിപാടി ഡിവൈ എഫ്‌ഐ മണ്ണുത്തി ബ്ലോക്ക് സെക്രട്ടറി മനു പുതിയാമഠം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എസ് മഹാദേവ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.കെ. മോബി, ട്രഷറർ പി.എ അഭിജിത്ത് എന്നിവരും സംസാരിച്ചു.




Post a Comment

0 Comments