വീടുകയറി ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒന്നാം പ്രതി രമേഷിനെ പീച്ചി പോലീസ് പിടികൂടി


പട്ടിക്കാട്. ചെന്നായ്പ്പാറ സ്വദേശി കിരൺ ബാബുവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി കണ്ണാറ സ്വദേശി കരുമാടി എന്ന് വിളിക്കുന്ന രമേഷ് പീച്ചി പോലീസിന്റെ പിടിയിൽ. പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ വി.വി. വിമലിന്റെ നിർദ്ദേശാനുസരണം പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വടക്കുഞ്ചേരി ടോൾ പ്ലാസയ്ക്ക് സമീപം വെച്ചാണ് രമേഷിനെ പോലീസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ ദേശീയപാതയിൽ വെച്ച് പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മയക്കുമരുന്ന്, സ്വർണ്ണക്കടത്ത്, വധശ്രമം തുടങ്ങി 13 ഓളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. സിപിഒ മാരായ രഞ്ജിത്ത്, കിരൺ വി.കെ, മഹേഷ് ചാക്കോ, ശരത് വി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. 

കേസിലെ മറ്റു പ്രതികളായ കണ്ണാറ ആപൂക്കാരൻ വീട്ടിൽ റൊണാൾഡോ (31), ഒരപ്പൻപാറ പൈങ്കനാൽ വീട്ടിൽ സിബിൻ (28) എന്നിവരെ പോലീസ് പിടികൂടിയിരുന്നു.



Post a Comment

0 Comments