ഉമ്മൻ ചാണ്ടിക്ക് ആദരം: കോൺഗ്രസ് മൗനജാഥ നടത്തി


പട്ടിക്കാട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി പാണഞ്ചേരി, പീച്ചി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മൗനജാഥ നടത്തി. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ നേതൃത്വം നൽകി. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ്  അനുസ്മരണ പ്രഭാഷണം നടത്തി. സാധാരണ ജനങ്ങളുടെ ആശ്രയകേന്ദ്രമായി പ്രവർത്തിച്ച മികച്ച ഭരണാധികാരി ആയിരുന്നു എന്നും ജനോപകാരപ്രദങ്ങളായ നിരവധി കർമ്മ പദ്ധതികളാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നും കെ.സി അഭിലാഷ് അനുസ്മരിച്ചു.  കെപിസിസി അംഗം ലീലാമ്മ തോമസ്, പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, ശകുന്തള ഉണ്ണികൃഷ്ണൻ, ഷിബു പോൾ, സി.വി. ജോസ്, പ്രവീൺ രാജു, സുശീല രാജൻ, ഷൈജു കുര്യൻ, ശ്രീജു സി.എസ്, റെജി പി.പി, റീന മേരി ജോൺ, ബിന്ദു ബിജു, സജി താന്നിക്കൽ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments