പട്ടിക്കാട്. 2024 പാർലിമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ ബൂത്ത് കൺവെൻഷനുകൾക്ക് തുടക്കമായി. ആദ്യ കൺവെൻഷൻ 31-ാം ബൂത്ത് വാണിയംപാറയിൽ വച്ച് സിപിഐ മണ്ഡലം സെക്രട്ടറി പി.ഡി. റെജി ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ നയങ്ങളുമായി ഭരണം നടത്തുന്ന ബിജെപിയെ പുറത്താക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് സിപിഐ തെരഞ്ഞെടുപ്പിന് നേരിടുന്നതെന്ന് പി.ഡി. റെജി പറഞ്ഞു. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, കെ.എ അബൂബക്കർ, രാമചന്ദ്രൻ, സുബൈദ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.


0 Comments