പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ റോഡിൽ കുഴികൾ രൂപപ്പെടുന്നത് അപകടക്കെണിയായി മാറുകയാണ്. ഇത്തരം കുഴികളിൽ വീണ് സ്‌കൂട്ടർ യാത്രക്കാർ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്. മികച്ച സാങ്കേതിക നിലവാരം പുലർത്തിയാണ് ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഓരോ മഴക്കാലത്തും പുതിയ കുഴികൾ രൂപപ്പെടുന്നത് കാണുമ്പോൾ നിർമ്മാണത്തിലെ പിഴവുകൾ വീണ്ടും ചൂണ്ടിക്കാണിക്കപ്പെടുകയാണ്. വഴുക്കുംപാറയിലെ റോഡിലുണ്ടായ വിള്ളലും പൊളിച്ചുപണിയും ഇതിന് മറ്റൊരു ഉദാഹരണമാണ്.
ദേശീയപാതയിലൂടെ കടന്നുപോകുന്ന ഓരോ യാത്രക്കാരനും മികച്ച യാത്രാ സൗകര്യം ഒരുക്കിയതിന് ശേഷം വേണം ടോൾ പിരിവ് ആരംഭിക്കാൻ. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ തീർത്തും അശാസ്ത്രീയമായി ഹൈവേ നിർമ്മാണം പൂർത്തിയാക്കി ദേശീയപാത അധികൃതർ ടോൾ പിരിവ് ആരംഭിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.


0 Comments