ചുവന്നമണ്ണിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്


പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ കാറിടിച്ച് കാൽനട യാത്രക്കാരന് ഗുരതരമായി പരിക്കേറ്റു. പൂവൻചിറ സ്വദേശി പൂന്തുരുത്തി വീട്ടിൽ ശ്രീധരൻ (65) നാണ് പരിക്കേറ്റത്. ശ്രീധരനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9 മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ധർമ്മോദയം ആശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന ശ്രീധരനെ പാലക്കാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.




Post a Comment

0 Comments