കണ്ണാറ. ഡിവൈഎഫ്ഐ പീച്ചി മേഖല സമ്മേളനത്തിന്റെ ഭാഗമായി മേഖല കമ്മിറ്റിയും ദൃശ്യം ഐ കെയർ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (ഞായർ) രാവിലെ 10 മുതൽ 1 വരെ കണ്ണാറ ടി.കെ. രാഘവൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന ക്യാമ്പ് ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. അനിത ഉദ്ഘാടനം ചെയ്യും. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് വിളിക്കുക: 9744413071, 9995839170.
0 Comments