യാത്രക്കാരുടെ ജീവന് പുല്ലുവില; ആൽപ്പാറയിൽ വീണ്ടും അപകടക്കെണി


പട്ടിക്കാട്. പീച്ചിഡാം റോഡിൽ ആൽപ്പാറയിൽ വീണ്ടും അപകടക്കെണി. ആൽപ്പാറ സെന്ററിൽ നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയ റോഡിലെ കുഴിയാണ് വീണ്ടും അപകടക്കെണിയായി മാറിയത്. രണ്ടാഴ്ച മുൻപ് ഇതേ കുഴിയിൽ സ്‌കൂട്ടർ അപടത്തിൽ പെട്ടതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡിലെ കുഴിയിൽ വാഴ നടുകയും ചെയ്തിരുന്നു. ഇതെ തുടർന്ന് അധികൃതർ താൽക്കാലികമായി കുഴിയടച്ച് രക്ഷപെടുകയായിരുന്നു. എന്നാൽ തുടർച്ചയായി മഴ പെയ്തതോടെ പ്രദേശത്ത് വീണ്ടും കുഴി രൂപപ്പെട്ടു. ഇതോടെ ഇരുചക്രവാഹനങ്ങൾ ഇവിടെ അപടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.

അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് പ്രദേശത്തെ വെള്ളക്കെട്ടിനും റോഡിൽ കുഴികൾ രൂപപ്പെടുന്നതിനും കാരണമായത്. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്താതെയാണ് മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.




Post a Comment

0 Comments