പട്ടിക്കാട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഏറ്റവും വലിയ ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ നിര്യാണം പൊതുമണ്ഡലത്തിൽ നികത്താൻ കഴിയാത്ത വിടവുണ്ടാക്കിയെന്നും എല്ലാ വിഭാഗം ജനങ്ങളയും കണ്ണീരിലാഴ്ത്തിയെന്നും ഡിസിസി ജനറൽ സെക്രട്ടറിയും മിൽമ ഡയറക്ടറുമായ ഭാസ്കരൻ ആദംകാവിൽ പറഞ്ഞു.
കേരളം കണ്ട മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി എന്നും പോലീസ് സേനയിൽ വലിയ നവീകരണം നടപ്പിലാക്കിയത് അദ്ദേഹമായിരുന്നു എന്നും മുൻപോലീസ് ഉദ്യോഗസ്ഥൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അനുസ്മരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ , സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനൽ വാണിയംപാറ, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് താണിപ്പാടം, ബിഎംഎസ് ജില്ലാ സെക്രട്ടറി എം.എംവത്സൻ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി ഏലിയാസ് പാണ്ഡ്യാൻകട്ട, കേരള കോൺഗ്രസ് (എം)നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മുതുകാട്ടിൽ, ലാലിസ് ഗ്രൂപ്പ് എംഡി കെ.പി ഔസേഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് ജോസ്, സി.എസ് ശ്രീജു, മഹിള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, മുൻ പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു, കെഎസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലസൻ വർഗീസ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.എ മൊയ്തീൻകുട്ടി, ജോർജ് എം വർഗീസ്, അനിൽകുമാർ, ബേബി പി.ജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.വി ജോസ് എന്നിവരും അനുശോചനമറിയിച്ചു കൊണ്ട് സംസാരിച്ചു.


0 Comments