വിദ്യാർഥികളെ വഴിയിൽ ഇറക്കി വിടുന്നതായി പരാതി


പട്ടിക്കാട്. പീച്ചിയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ പട്ടിക്കാട് പഞ്ചായത്ത് ഓഫീസ് വരെ എത്തേണ്ട  വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഹൈവേ ജങ്ഷനിൽ ഇറക്കി വിടുന്നതായി പരാതി. പീച്ചി തൃശ്ശൂർ റൂട്ടിലോടുന്ന എല്ലാ സ്വകാര്യ ബസുകളും പട്ടിക്കാട് ടികെആർ ബസ്റ്റാൻഡിൽ എത്തണമെന്ന് നിർദ്ദേമുണ്ടെങ്കിലും ബസ് ജീവനക്കാർ ഇത് പാലിക്കുന്നില്ലെന്നും തങ്ങളെ ഹൈവേ ജങ്ഷനിൽ ഇറക്കിവിടുന്നതു മൂലം കൃത്യസമയത്ത് സ്‌കൂളിൽ എത്താൻ കഴിയുന്നില്ലെന്നും പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ പറയുന്നു.  

ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശ്ശൂർ ആർടിഒ ക്കും പീച്ചി പോലീസിലും ബിജെപി പാണഞ്ചേരി ഏരിയ പ്രസിഡന്റ് വിപിൻദാസ് പരാതി നൽകിയിട്ടുണ്ട്.  രാത്രി 9.45 വരെ തൃശ്ശൂരിൽ നിന്ന് പീച്ചിയിലേക്ക് സ്വകാര്യ ബസ് സർവീസ് നടത്തണമെന്ന് നിയമം ഉണ്ടായിട്ടും 8.15 വരെ മാത്രമാണ് ബസ്സുകൾ സർവീസ് നടത്തുന്നത്. ഇത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും വരുത്തുന്നുണ്ട്. ഈ കാര്യങ്ങളും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട് എന്ന് വിപിൻദാസും, പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയ വീട്ടിലും പറഞ്ഞു.



Post a Comment

0 Comments