താമരവെള്ളച്ചാലിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തും: പഞ്ചായത്ത് പ്രസിഡന്റ്


പട്ടിക്കാട്. താമരവെള്ളച്ചാലിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ സന്ദർശിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട് കർഷകർക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകുമെന്നും ജനങ്ങളുടെ ജീവനും കൃഷിയിടങ്ങൾക്കും വേണ്ട സുരക്ഷ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞതായി വാർഡ് മെമ്പർ അജിത മോഹൻദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടാന ആക്രമണത്തിൽ ഓടി രക്ഷപെടാൻ ശ്രമിച്ച ഊരുമൂപ്പൻ വാസുവിന് പരിക്കേറ്റിരുന്നു. ഐചുവട്ടിൽ മാധവൻ, ഗോപാലൻ എന്നിവരുടെ വീടുൾക്ക് സമീപമുള്ള പ്ലാവുകളും, തെങ്ങും മറിച്ചിടുകയും ചെയ്തു.

പഞ്ചായത്ത് അംഗങ്ങളായ സ്വപ്‌ന രാധാകൃഷ്ണൻ, ആരിഫ റാഫി, രേഷ്മ സജീഷ് തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.




Post a Comment

0 Comments