വഴുക്കുംപാറയിൽ മേൽപ്പാലത്തിലെ കോൺക്രീറ്റ് ക്രാഷ് ബാരിയറിൽ വിള്ളൽ


പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാലത്തിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് ക്രാഷ് ബാരിയറിൽ വിള്ളൽ കണ്ടെത്തി. പാലക്കാട് ഭാഗത്തേക്കുള്ള പാതയോരത്താണ് വിള്ളൽ കണ്ടെത്തിയത്. വഴക്കുംപാറയിൽ റോഡിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ എതിർവശത്തായാണ് കോൺക്രീറ്റ് ക്രാഷ് ബാരിയറിന് വിള്ളൽ സംഭവിച്ചിട്ടുള്ളത്. വിള്ളലുണ്ടായ ഭാഗം താൽക്കാലികമായി സിമന്റ് മിശ്രിതം ഉപയോഗിച്ച് അടച്ചിരിക്കുകയാണ്.

നിലവിൽ ഇരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത് പാലക്കാട് ഭാഗത്തേക്കുള്ള ഇതേ പാതയിലൂടെയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് ഉണ്ടാകുന്ന ചലനം മൂലം കൂടുതൽ വിള്ളൽ ഉണ്ടാകാനും ബാരിയറുകൾ താഴേക്ക് പതിക്കാനും സാധ്യതയുള്ളതായി പ്രദേശവാസികൾ പറഞ്ഞു. മേൽപ്പാലത്തിന് വടക്കുഭാഗത്തായി നിരവധി ആളുകൾ കടന്നുപോകുന്ന സർവീസ് റോഡിലേക്കാണ് ഇവ ചെന്ന് പതിക്കുക. ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. കരാർ കമ്പനിയുടെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും അപാകതകൾ പരിഹരിക്കുന്നതിൽ ദേശീയപതാ അതോറിറ്റിക്കുണ്ടായ വീഴ്ചയും ആണ് പ്രദേശത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.




Post a Comment

0 Comments