പീച്ചി ഗവൺമെന്റ് എൽപി സ്‌കൂളിൽ കഥോത്സവം സംഘടിപ്പിച്ചു


പീച്ചി. കുട്ടികളിലെ ഭാഷാശേഷികൾ വികസിപ്പിക്കുക, കഥപറച്ചിൽ കഥവായന എന്നിവയുടെ സംസ്‌കാരം സമൂഹത്തിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പീച്ചി ഗവ എൽപി സ്‌കൂളിൽ കഥോത്സവം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളം ഒല്ലൂക്കര ബിആർസിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. വാർഡ് മെമ്പർ ബാബു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ രാജേഷ് അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപിക ടെസ്സി, ക്ലസ്റ്റർ കോഡിനേറ്റർ ദിവ്യ, അധ്യാപികമാരായ മിനി, ശാലിനി, ജലജ എന്നിവർ സംസാരിച്ചു. 

പരിപാടിയുടെ ഭാഗമായി രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ നിർമിച്ച ഉൽപ്പന്നങ്ങൾ കൊണ്ടും, വരച്ച ചിത്രങ്ങൾ ഉപയോഗിച്ചും കുട്ടികൾ കഥകൾ അവതരിപ്പിച്ചു. രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.




Post a Comment

0 Comments