മാർ ഇവാനിയോസ് അനുസ്മരണം നടത്തി

മാന്ദാമംഗലം. മലങ്കര സുറിയാനി കത്തോലിക്കാ സഭ സ്ഥാപകൻ ദൈവദാസൻ ഗീവർഗീസ് മാർ ഇവാനിയോസിന്റെ എഴുപതാം ഓർമ്മ തിരുനാളും അനുസ്മരണവും നടത്തി. മാന്ദാമംഗലം സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളിയിൽ വെച്ച് നടന്ന അനുസ്മരണ ചടങ്ങുകൾ മൂവാറ്റുപുഴ രൂപത ബിഷപ്പ് ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്തു. 

ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിൽ നിന്നും ആരംഭിച്ച അനുസ്മരണ പദയാത്ര അനുസ്മരണ വേദിയിലെത്തി സമാപിച്ചു. ചരിത്ര ഗവേഷകൻ പീറ്റർ സി എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. തിരുനാൾ കുർബാനയ്ക്കും മറ്റ് തിരുകർമ്മങ്ങൾക്കും യൂഹാനോൻ മാർ തെയഡോഷ്യസ് മുഖ്യ കാർമ്മികത്വം വഹിച്ചു. പീച്ചി മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യാസിനികളും വിശ്വാസികളും പങ്കെടുത്തു.




Post a Comment

0 Comments