ആശാരിക്കാട്. കൃഷി വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ ഗ്രൂപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കളത്തോട്ടം നിർമിക്കുന്നതിനായി വെണ്ട, വഴുതിന, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറി തൈകൾ നൽകി.
പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പയ്യനം വാർഡിൽ ആശാരിക്കാട് പ്രദേശത്തുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷകർക്കാണ് തൈകൾ നൽകിയത്. ജൈവവളം, ജൈവ കീടനാശിനികൾ എന്നിവയും വിതരണം ചെയ്തു. ആശാരിക്കാട് അങ്കണവാടിയിൽ വെച്ചു നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ടി.ആർ അഭിമന്യു, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ എന്നിവർ പങ്കെടുത്തു.


0 Comments