വഴുക്കുംപാറയിൽ ഗതാഗതം ഒരു പാതയിലൂടെ മാത്രം


പട്ടിക്കാട്. വഴുക്കുംപാറ മേൽപ്പാതയിൽ വിള്ളലുണ്ടായ ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴാൻ തുടങ്ങിയതോടെ തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ കുതിരാൻ തുരങ്കം എത്തുന്നതുവരെ ഒരു കിലോമീറ്റർ ദൂരം കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ ഒരു കിലോമീറ്റർ ദൂരത്തിൽ ഇരു ഭാഗത്തേക്കും ഉള്ള വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിടുന്നത്. റോഡിന്റെ വിള്ളലുണ്ടായ ഭാഗത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.



Post a Comment

0 Comments