കെ.എൻ. വിജയകുമാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്


മണ്ണുത്തി. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി കെ.എൻ വിജയകുമാറിനെ കെപിസിസി നിയമിച്ചു. മണ്ണുത്തിയിൽ വെച്ച് നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് എന്നിവരുടെ സാന്നിധ്യത്തിൽ വിജയകുമാർ ചുമതലയേറ്റു. നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീധരൻ കാട്ടുങ്ങൽ അന്തരിച്ചപ്പോൾ പത്തരമാസം പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിച്ചിട്ടുണ്ട്. കെഎസ്‌യു ജില്ലാ സെക്രട്ടറി, ഡിസിസി എക്‌സിക്യൂട്ടീവ് അംഗം, നടത്തറ ഫാർമേഴ്‌സ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.  നിലവിൽ ഒല്ലൂക്കര റീജ്യനൽ കേര കർഷക കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റാണ്.





Post a Comment

0 Comments