മാന്ദാമംഗലം. മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയിലെ പീച്ചി മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദൈവദാസൻ മാർ ഈവാനിയോസിന്റെ അനുസ്മരണവും ഓർമ്മ തിരുനാളും ജൂലൈ 16 ഞായറാഴ്ച നടക്കും. രാവിലെ 8.30 ന് ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിൽ നിന്ന് പദയാത്ര ആരംഭിക്കും. മാന്ദാമംഗലം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ വെച്ച് മൂവാറ്റുപുഴ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് പദയാത്രയ്ക്ക് സ്വീകരണം നൽകും. തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ചരിത്ര ഗവേഷകൻ പീറ്റർ സി എബ്രഹാം മാർ ഇവാനിയോസ് അനുസ്മരണ പ്രഭാഷണം നടത്തും.


0 Comments